Today: 31 Mar 2026 GMT   Tell Your Friend
Advertisements
ഈസ്ററര്‍ അവധിക്കാലം : ജര്‍മ്മനിയിലെ റെയില്‍വേ സ്റേറഷനുകളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കി
ബര്‍ലിന്‍: ഈസ്ററര്‍ അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് യാത്രക്കാരുടെയും റെയില്‍വേ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ജര്‍മ്മനിയിലുട നീളമുള്ള പ്രധാന റെയില്‍വേ സ്റേറഷനുകളില്‍ ഫെഡറല്‍ പോലീസ് സുരക്ഷാ പരിശോധന ശക്തമാക്കി. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ നീണ്ടുനില്‍ക്കുന്ന പ്രത്യേക സുരക്ഷാ കര്‍മ്മപദ്ധതിക്കാണ് പോലീസ് രൂപം നല്‍കിയിരിക്കുന്നത്.

ബര്‍ലിന്‍, ഹാംബുര്‍ഗ്, ബ്രെമെന്‍ എന്നീ നഗരങ്ങളിലെ സ്റേറഷനുകളിലാണ് പോലീസ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ നോര്‍ത്ത് റൈന്‍~വെസ്ററ്ഫാലിയ, ലോവര്‍ സാക്സണി, ബവേറിയ എന്നിവിടങ്ങളിലെ പ്രധാന ഗതാഗത കേന്ദ്രങ്ങളിലും കര്‍ശനമായ പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള പത്തോളം പ്രധാന 'ഹോട്ട്സ്പോട്ട്' സ്റേറഷനുകളില്‍ പ്രത്യേക നിരീക്ഷണം ഉണ്ടാകും. ഈ വര്‍ഷം ജര്‍മ്മനിയില്‍ നടക്കുന്ന രണ്ടാമത്തെ വലിയ സുരക്ഷാ നീക്കമാണിത്. ഈസ്ററര്‍ യാത്രകള്‍ക്കായി സ്റേറഷനുകളില്‍ എത്തുന്നവര്‍ പോലീസിന്റെ പരിശോധനകളുമായി സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

ജര്‍മ്മനിയിലെ റെയില്‍വേ സ്റേറഷനുകള്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രങ്ങളായി മാറുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്. 2025~ലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം റെയില്‍വേ സ്റേറഷനുകളില്‍ മാത്രം കഴിഞ്ഞ വര്‍ഷം 980~ലധികം കത്തിക്കുത്തുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള 2200~ഓളം ലൈംഗികാതിക്രമ കേസുകളാണ് രജിസ്ററര്‍ ചെയ്തത്.

ജര്‍മ്മനിയിലെ ഏറ്റവും തിരക്കേറിയ സ്റേറഷനുകളായ ഫ്രാങ്ക്ഫര്‍ട്ട് മെയിന്‍ സ്റേറഷന്‍ (എൃമിസളൗൃേ ഒയള)ഹാംബുര്‍ഗ് മെയിന്‍ സ്റേറഷന്‍, ബര്‍ലിന്‍ അലക്സാണ്ടര്‍ പ്ളാറ്റ്സ്, കൊളോണ്‍ മെയിന്‍ സ്റേറഷന്‍, ഹാനോവര്‍ മെയിന്‍ സ്റേറഷന്‍ എന്നിവയാണ് കുറ്റകൃത്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്: ഈസ്ററര്‍ അവധിക്കാലത്ത് സുരക്ഷ ഉറപ്പാക്കാന്‍ റെയില്‍വേ സ്റേറഷനുകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
- dated 31 Mar 2026


Comments:
Keywords: Germany - Otta Nottathil - security_control_germany_easter_season_march_29_2026 Germany - Otta Nottathil - security_control_germany_easter_season_march_29_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ബര്‍ലിനില്‍ സിറിയന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ചാന്‍സലര്‍ മെര്‍സ് ; 80 ശതമാനം സിറിയക്കാരും മടങ്ങണമെന്നു ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ സമൂല പരിഷ്ക്കാരങ്ങള്‍ Recent or Hot News
ജര്‍മ്മനിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വിഹിതം കുതിച്ചുയരും; രക്ഷപെടാന്‍ 15 ശതകോടി യൂറോയുടെ വന്‍ വെട്ടിക്കുറയ്ക്കലുമായി മെര്‍സ് സര്‍ക്കാര്‍
പ്രവാസി കുടുംബങ്ങളെ ബാധിക്കും
വിദ്യാര്‍ത്ഥികളെ ബാധിക്കും

ജീവിത പങ്കാളിയ്ക്കുള്ള
സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ത്തലാക്കും
Krankengeld തുടര്‍ന്നു വായിക്കുക
മലയാളികള്‍ക്ക് അനുഗ്രഹമാവും ജര്‍മ്മനിയിലെ പെന്‍ഷന്‍ പുതിയ പരിഷ്കാരം മലയാളികള്‍ക്ക് അനുഗ്രഹമാവും Recent or Hot News

ജര്‍മ്മനിയില്‍ പുതിയ പെന്‍ഷന്‍ പദ്ധതിയ്ക്ക് സര്‍: റീസ്ററര്‍ (ഞശലലെേൃ) നിര്‍ത്തലാക്കുന്നു; സമ്പാദ്യത്തിന് സര്‍ക്കാര്‍ വക വന്‍ തുക തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയിലെ ട്രെയിനുകളില്‍ വര്‍ദ്ധിച്ച ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്റേറഷനുകളില്‍ പുതിയ സുരക്ഷാ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയിലെ ആശുപത്രിയില്‍ നിന്ന് ടിക് ടോക് ലൈവ്: മലയാളി നഴ്സുമാര്‍ ശ്രദ്ധിയ്ക്കുക Recent or Hot News
രോഗിയുടെ വിരല്‍ അറുത്തുമാറ്റുമെന്ന് പരിഹാസം; മലയാളി നഴ്സുമാര്‍ക്കും ജീവനക്കാര്‍ക്കും മുന്നറിയിപ്പ് ... തുടര്‍ന്നു വായിക്കുക
ജര്‍മനിയില്‍ എഎഫ്ഡി കരുത്താര്‍ജ്ജിച്ച് സിഡിയുവിനൊപ്പം എത്തി
തുടര്‍ന്നു വായിക്കുക
നേവിഗസില്‍ കുരിശിന്റെ വഴി ഭക്തിനിര്‍ഭരമായി; യുവജനങ്ങളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us